Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sangeetha Sornalingam

വി​ജ​യ്​ക്ക് പു​തി​യ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി? ഭാ​ര്യ സം​ഗീ​ത ബി​ജെ​പി​യി​ലേ​ക്ക് എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ൻ വി​ജ​യ്‌‌യു​ടെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യ്ക്ക് ത​ട​യി​ടാ​ൻ ബി​ജെ​പി​യു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗ​ത്തെ ബി​ജെ​പി പാ​ള​യ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. പ്ര​മു​ഖ ന​ടി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ ഒ​രാ​ളാ​ണ് സം​ഗീ​ത​യെ പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം.

 വി​ജ​യി​യു​മാ​യി ഏ​റ്റ​വും വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​മു​ള്ള ഒ​രാ​ൾ എ​തി​ർ​ചേ​രി​യി​ലെ പ്ര​മു​ഖ പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. നി​ല​വി​ൽ വി​ജ​യി​യു​ടെ​യും സം​ഗീ​ത​യു​ടെ​യും ര​ണ്ട് മ​ക്ക​ളും അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്.

വി​ജ​യി​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ളി​ലോ തു​ട​ർ​ന്നു​ണ്ടാ​യ വി​ജ​യ​ഘോ​ഷ​ങ്ങ​ളി​ലോ സം​ഗീ​ത​യെ​യോ മ​ക്ക​ളെ​യോ കാ​ണാ​തി​രു​ന്ന​ത് നേ​ര​ത്തെ ത​ന്നെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​നി​ടെ ച​ട​ങ്ങു​ക​ളി​ൽ ന​ടി തൃ​ഷ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​തും ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. സം​ഗീ​ത സ​മ​ർ​പ്പി​ച്ച വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ഈ ​മാ​സം അ​വ​സാ​നം ചെ​ങ്ക​ൽ​പെ​ട്ട് ഫാ​മി​ലി കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​പു​തി​യ രാ​ഷ്ട്രീ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

Latest News

Corehub Up